https://securepubads.g.doubleclick.net/tag/js/gpt.js
adimage

പാപ്പിനിശ്ശേരി പുഴയിൽ അനധികൃത മത്സ്യബന്ധനം; വട്ടത്തോണിയും വലയും പിടിച്ചെടുത്തു

പാപ്പിനിശ്ശേരി പുഴയിൽ അനധികൃത മത്സ്യബന്ധനം; വട്ടത്തോണിയും വലയും പിടിച്ചെടുത്തു
2026-07-16T05:49:00 | By sukanya
#Pappinisseri #Illegal Fishing #Kannur Fisheries #Kerala News

കണ്ണൂർ: പാപ്പിനിശ്ശേരി പുഴയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ സംഘത്തിൽ നിന്ന് വട്ടത്തോണിയും വലയും ഫിഷറീസ് വകുപ്പും പൊലിസും ചേർന്ന് പിടിച്ചെടുത്തു.

പാപ്പിനിശ്ശേരി പാറക്കടവ് ഭാഗത്ത് വട്ടത്തോണിക്കാർ താമസിക്കുന്ന സ്ഥലത്താണ് സംയുക്ത പരിശോധന നടത്തിയത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തിയ വട്ടത്തോണിയും വലയുമാണ് അധികൃതർ കണ്ടെത്തിയത്.

വട്ടത്തോണിയിൽ മത്സ്യബന്ധനം നടത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ പക്കൽ ലൈസൻസോ രജിസ്ട്രേഷനോ ഉണ്ടായിരുന്നില്ല.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ അരുൺ സുരേഷ്, അഖിൽ ആർ.എസ്, സംഗീത എ.കെ, ഓഫീസർമാരായ അലീന ജോസ്, അബ്ദുള്ള, മറൈൻ ഇൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ ഷംസുദ്ദീൻ, പ്രജോഷ്, ശ്രീരാജ് എന്നിവരും ഫിഷറീസ് റെസ്ക്യൂ ഗാർഡുകളും വളപട്ടണം പൊലിസും ചേർന്നാണ് പരിശോധന നടത്തിയത്.

രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ ആരും ഉൾനാടൻ മത്സ്യബന്ധനത്തിൽ ഏർപ്പെടരുതെന്ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലയിൽ അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് ഇത്തരം പരിശോധനകൾ തുടരും.

Content Highlight: Illegal Fishing in Pappinisseri River: Coracle and Nets Seized by Fisheries Dept

#Pappinisseri #Illegal Fishing #Kannur Fisheries #Kerala News

Next TV

Related Stories
കണ്ണൂർ ജില്ലയിൽ ഇന്ന് 3 സെക്ഷനുകളിൽ വൈദ്യുതി മുടക്കം

Jul 16, 2026 06:02 AM

കണ്ണൂർ ജില്ലയിൽ ഇന്ന് 3 സെക്ഷനുകളിൽ വൈദ്യുതി മുടക്കം

ഏച്ചൂർ സെക്ഷനുകളിൽ വൈദ്യുതി മുടക്കം. തെക്കി ബസാർ, താവക്കര, മുണ്ടേരി, കാഞ്ഞിരോട് ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ...

Read More >>
പ്ലസ് വൺ പരീക്ഷാഫലം വീണ്ടും മാറ്റി; ജൂലൈ 17ന് പ്രഖ്യാപിക്കും

Jul 16, 2026 05:52 AM

പ്ലസ് വൺ പരീക്ഷാഫലം വീണ്ടും മാറ്റി; ജൂലൈ 17ന് പ്രഖ്യാപിക്കും

കേരളം പ്ലസ് വൺ ഫലം വീണ്ടും മാറ്റി. ജൂലൈ 17ന് പ്രഖ്യാപിക്കും. ഗൾഫ് കേന്ദ്രങ്ങളിലെ പരീക്ഷ കൂടി ഉൾപ്പെടുത്തുന്നതിനാലാണ്...

Read More >>
ഒന്നര വയസുകാരന്റെ മരണം: ഡോക്ടർമാർക്ക് ഗുരുതര പിഴവ്; കുറ്റകരമായ അനാസ്ഥയെന്ന് മെഡിക്കൽ ബോർഡ്

Jul 16, 2026 05:40 AM

ഒന്നര വയസുകാരന്റെ മരണം: ഡോക്ടർമാർക്ക് ഗുരുതര പിഴവ്; കുറ്റകരമായ അനാസ്ഥയെന്ന് മെഡിക്കൽ ബോർഡ്

പയ്യന്നൂരിൽ ഒന്നര വയസുകാരന്റെ മരണം. ഡോക്ടർമാർക്ക് ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ്. ജനറൽ അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ല. റിപ്പോർട്ട് 3 ദിവസത്തിനകം...

Read More >>
adimage
പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യം; പ്രതിസന്ധിക്ക് കാരണങ്ങൾ വിശദീകരിച്ച് മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 05:34 AM

പവർ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യം; പ്രതിസന്ധിക്ക് കാരണങ്ങൾ വിശദീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കാനാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപയോഗം കൂടി, ഉൽപാദനം കുറഞ്ഞു. 530 മെഗാവാട്ട് കടം തിരികെ നൽകണമെന്നും കാരണങ്ങൾ...

Read More >>
കണ്ണൂർ ടൗണിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

Jul 15, 2026 08:35 PM

കണ്ണൂർ ടൗണിൽ കഞ്ചാവും ഹെറോയിനുമായി കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരൻ അറസ്റ്റിൽ

കണ്ണൂർ ടൗണിൽ സ്കൂട്ടറിൽ കഞ്ചാവും ഹെറോയിനുമായി കൊച്ചുണ്ണി സജീർ അറസ്റ്റിൽ. "ഓപ്പറേഷൻ തണ്ടർ" പരിശോധനയിൽ 5 ഗ്രാം കഞ്ചാവും 1.925 ഗ്രാം ഹെറോയിനും 11000 രൂപയും...

Read More >>
കണ്ണൂരിൽ പകർച്ചവ്യാധി പ്രതിരോധ പരിശോധന; 1299 സ്ഥാപനങ്ങൾ പരിശോധിച്ചു, 20 എണ്ണത്തിന് നോട്ടീസ്

Jul 15, 2026 05:22 PM

കണ്ണൂരിൽ പകർച്ചവ്യാധി പ്രതിരോധ പരിശോധന; 1299 സ്ഥാപനങ്ങൾ പരിശോധിച്ചു, 20 എണ്ണത്തിന് നോട്ടീസ്

കണ്ണൂർ ജില്ലയിൽ ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 1299 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കണവാടികളിലും പരിശോധന. 20 സ്ഥാപനങ്ങൾക്ക്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage